സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ അംഗീകൃത കായികമേള കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിന്റെ അഞ്ചാമത് ജില്ലാതല മത്സരം 24 ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.
സ്പോർട്സ് മീറ്റിന്റെ ലോഗോ പ്രകാശനം എറണാകുളം ഡെപ്യൂട്ടി കളക്ടർ ശ്രീ വിനോദ് രാജ് നിർവഹിച്ചു.
കേന്ദ്ര സിലബസ് പിന്തുടരുന്ന സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സർക്കാർ അംഗീകാരമുള്ള സംസ്ഥാനത്തെ ഏക കായികമേളയാണ് സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റെന്ന് കായികമേളയുടെ ജനറൽ കൺവീനർ ആയ ഡോ. ഇന്ദിര രാജൻ അറിയിച്ചു. ഉപരിപഠനം ഉൾപ്പെടെ മേഖലകളിൽ വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റുകൾ പരിഗണിക്കപ്പെടും. ......

ദോഹ/ബ്രസ്സൽസ്: എനർജി ഡ്രിങ്ക് വിപണിയിലെ ഗ്ലോബൽ ലീഡറായ റെഡ് ബുള്ളിനെതിരെയൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് അന്വേഷണം ആരംഭിച്ചു. വിപണി ആധിപത്യം റെഡ് ബുൾ ദുരുപയോഗം ചെയ്തുവെന്ന സംശയവും, അതുവഴി യൂറോപ്യൻ ഉപഭോക്താക്കൾക്ക് ഉയർന്ന വിലയും കുറഞ്ഞ തിരഞ്ഞെടുപ്പും ഉണ്ടാക്കിയിരിക്കാമെന്ന ആശങ്കയുമാണ് അന്വേഷണത്തിന്റെ അടിസ്ഥാനം.
യൂറോപ്യൻ കമ്മീഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, റെഡ് ബുൾ യൂറോപ്പിലെ പ്രധാന റീട്ടെയിൽ പങ്കാളികൾക്ക് — പ്രത്യേകിച്ച് സൂപ്പർമാർക്കറ്റുകളും ഫ്യൂവൽ സ്റ്റേഷൻ സ്റ്റോറുകളും — സാമ്പത്തികവും മറ്റ് പ്രോത്സാഹനങ്ങളും നൽകി 250ml–നെ മിക്കുന്ന മത്സര എനർജി ഡ്രിങ്കുകൾ ഷെൽഫിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ.
കമ്മീഷൻ സൂചിപ്പിച്ചതനുസരിച്ച്, ചില രാജ്യങ്ങളിൽ, പ്രത്യേകിച്ച് നെതർലാൻഡ്സിൽ, മത്സര ബ്രാൻഡുകളുടെ ഷെൽഫ് വിജിബിലിറ്റി കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന സംശയവും നിലനിൽക്കുന്നു.
2023-ൽ EU ഉദ്യോഗസ്ഥർ റെഡ് ബുൾ ഓഫിസുകളിൽ നടത്തിയ റെയ്ഡിനെ കമ്പനി കോടതിയിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും, ഈ വർഷം ഒക്ടോബറിൽ EU കോടതിയിൽ നിന്ന് റെയ്ഡ് നിയമാനുസൃതമായിരുന്നു എന്ന വിധി ലഭിച്ചതോടെ അന്വേഷണം ശക്തിപ്രാപിച്ചു.
വില ഉയർത്തൽ, വിപണി നിരോധന രീതികൾ, ഉപഭോക്തൃ തിരഞ്ഞെടുപ്പ് കുറയൽ എന്നിവയിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് വ്യക്തപ്പെടുത്തുന്നതിനാണ് അന്വേഷണമെന്ന്
EU മത്സര കമ്മീഷണർ തെരേസ റിബൈറ വ്യക്തമാക്കി.
കമ്മീഷന്റെ ഈ നടപടിയെ യൂറോപ്യൻ ഭക്ഷ്യ–പാനീയ വിതരണ ശൃംഖലയിലെ മത്സരനിയമ നടപ്പാക്കൽ ശക്തിപ്പെടുന്ന നടപടികളുടെ ഭാഗമായാണ് കാണുന്നത്.
അന്വേഷണത്തിന് EU നിശ്ചിത സമയപരിധി നല്‍കിയിട്ടില്ല. ......
കൊച്ചി- നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) വ്യാപാര അക്കൗണ്ടുകളുടെ എണ്ണം 24 കോടി (240 ദശലക്ഷം)കടന്ന് മറ്റൊരു നാഴികക്കല്ല് പിന്നിട്ടതായി എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന് പറഞ്ഞു.ു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 20 കോടി (200 മില്യണ്‍) അടയാളപ്പെടുത്തിയതിന് ശേഷം ഒരു വര്‍ഷത്തിനുള്ളിലാണ് ഈ നാഴികക്കല്ല് കൈവരിച്ചിരിക്കുന്നത്. ......
ദോഹ: ഖത്തറിലെ കോളേജ് അലുംനികളുടെ സംഘടനയായ കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി കേരള - കാക് ഖത്തർ സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് കലോത്സവത്തിൽപി എസ് എം ഒ കോളേജിന് ഓവറാൾ കിരീടം.
നാല് ദിവസങ്ങളിലായി
14 കോളേജ് അലുംമ്നികളിൽ നിന്നും
ഏകദേശം 1000 ഇൽ അധികം കലാകാരന്മാർ വ്യക്തിഗത-സംഘ ഇനങ്ങളിൽ മാറ്റുരച്ചു. 200 പോയിന്റു നേടിയാണ് തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഖത്തർ അലുമിനി (പാഖ് ഖത്തർ) ഓവറോൾ ചാമ്പ്യന്മാരായത്. തുടർച്ചയായി നാല് തവണ ചാമ്പ്യന്മാരായ കായംകുളം എംഎസ്എം കോളേജിനെ മറികടന്നാണ് പി എസ് എം ഒ കോളേജ് ചാമ്പ്യൻമാരായത്.
175 പോയിന്റുമായി എം എസ് എം കോളേജ് അലുംനി രണ്ടാം സ്ഥാനത്തും 105 പോയിന്റ് നേടി എസ് എൻ കോളേജ് നാട്ടിക അലുംനി മൂന്നാം സ്ഥാനവും നേടി.
ഹാമിൽട്ടൻ സ്കൂളിൽ സംഘട്ടിപ്പിച്ച സമാപന സമ്മേളനം ചലച്ചിത്ര താരം ഐശ്വര്യ രാജീവ് ഉത്ഘാടനം ചെയ്തു. ചലച്ചിത്രതാരം ഹരിപ്രശാന്ത് വർമ്മ ചടങ്ങിൽ മുഖ്യാതിഥിയായി. ......
കൊച്ചി : അസ്ഥിരോഗ ഗവേഷണ രംഗത്തെ മികച്ച പ്രബന്ധാവതരണത്തിന് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റായ ഡോ. പ്രിൻസ് ഷാനവാസ് ഖാന് പുരസ്കാരം. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രതിവാര കലാവിരുന്നായ ബുധനാഴ്ച ഫിയസ്റ്റയിൽ
ശിശുദിനാഘോഷ പരിപാടിൾഅരങ്ങു ണർത്തി.
ഐ സി സി അശോക ഹാളിൽനടന്ന പരിപാടിയിൽ ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വൈവിധ്യങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.ഐസിസി കലാസാംസ്കാരിക വിഭാഗം മേധാവി നന്ദിനി അബ്ബഗൗണിആഘോഷപരിപാടികൾ ഉദ്ദ്ഘാടനംചെയ്തു.ഇന്ത്യ എംബസിയിലെ കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി & കോൺസുലർ) ഡോ. വൈഭവ് എ. ......
കൊച്ചി: ഇന്ത്യയൊട്ടുക്കുമുള്ള സില്ക്കുല്പ്പാദകരെയും, പട്ടുസാരി നെയ്ത്തുകാരെയും, സഹകരണ സ്ഥാപനങ്ങളെയും അണിനിരത്തിക്കൊണ്ട് അഭിവൃദ്ധി സംഘടിപ്പിക്കുന്ന സില്‍ക്ക് ഫെസ്റ്റിവല്‍ ''സില്‍ക്ക് ഇന്ത്യ 2025'' പനമ്പിള്ളി നഗർ റോട്ടറി ബാലഭവനിൽ
പ്രദർശനം ആരംഭിച്ചു.
സിൽക്ക് നിർമ്മാതാക്കൾ, സിൽക്ക് സാരി നെയ്ത്തുകാർ, കൈത്തറി ക്ലസ്റ്ററുകൾ, സിൽക്ക് സഹകരണ സംഘങ്ങൾ എന്നിവരൊരുക്കുന്ന പുതിയ ഉത്സവ-വിവാഹ ശേഖരങ്ങളാണ് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന അമ്പതിലധികം സ്റ്റാളുകളിലായുള്ളത്.
കാലാവസ്ഥാപരവും, ഭൂമിശാസ്ത്രപരവുമായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പട്ടുകളില്‍ പ്രമുഖമായവ ടസ്സര്‍, എറി, മള്‍ബറി, മുഗാ എന്നിവയാണ്. ബീഹാര്‍, ആസ്സാം, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ടസ്സര്‍, മുഗാ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതെന്ന്
അഭിവൃധിയുടെ ചീഫ് കോർഡിനേറ്റർ . ......
കോൺഗ്രസ് വീണ്ടും ഒരു വലിയ രാഷ്ട്രീയ പരീക്ഷയിൽ പരാജയപ്പെട്ടു എന്നാണ് ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്. പക്ഷേ ഈ പരാജയത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് കോൺഗ്രസിന്റെ പ്രകടനമല്ല; മറിച്ച് കോൺഗ്രസിന്റെ മുഖമായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അഭാവമാണ്.
ബിഹാറിലെ രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ഉൾപ്പെടെയുള്ള എൻഡിഎ നേതാക്കൾ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളുമായി സജീവമായിരുന്നു. ......